Latest News

ഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍

ഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍
X

ലണ്ടന്‍: ഋഷി സുനക്ക് എന്ന ഇന്ത്യന്‍ വംശജന്‍ പതുക്കെപ്പതുക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്താന്‍ ഒരുങ്ങുകയാണ്. ബോറിസ് ജോന്‍സന്‍ തന്റെ സ്ഥാനാര്‍ത്ഥിത്തം പിന്‍വലിക്കുകയും മറ്റൊരു എതിരാളിയ പെന്നി മോര്‍ഡന്റിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതുമാണ് ഋഷിയുടെ നീക്കത്തെ സുഗമമാക്കുന്നത്.

സുനക്കിന് ഇതുവരെ 142 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചുകഴിഞ്ഞു. പെന്നി മോര്‍ഡന്റിനാകട്ടെ 29പേരെയെ സംഘടിപ്പിക്കാനായുള്ളു. 100 പേരുടെ മിനിമം പിന്തുണയുണ്ടെങ്കിലേ മല്‍സരിക്കാനാവൂ.

കാര്യങ്ങള്‍ ഇങ്ങനെത്തന്നെ പോവുകയാണെങ്കില്‍ സുനക്ക് പ്രധാനമന്ത്രിയാവും എന്നുറപ്പ്.

ഇതിനിടയില്‍ സുനക്കുമായി ബന്ധപ്പെട്ട വിവാദങ്ങളും ആഗോളമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. അവയില്‍ ചിലത് ഇതാ:

ബിബിസിയുടെ മിഡില്‍ക്ലാസ് എന്ന ഡോക്യുമെന്ററിയില്‍ 21 വയസ്സുള്ള സമയത്ത് സുനക്ക് പറഞ്ഞ അഭിപ്രായം വിവാദമായി. 2001ലെയാണ് പുറത്തുവന്ന ക്ലിപ്പ്.

'എനിക്ക് പ്രഭുക്കന്‍മാരായ സുഹൃത്തുക്കളുണ്ട്, എനിക്ക് ഉയര്‍ന്ന നിലവാരമുള്ള സുഹൃത്തുക്കളുണ്ട്, എനിക്ക് തൊഴിലാളിവര്‍ഗക്കാരായ സുഹൃത്തുക്കളുണ്ട്.' - സുനക്ക് പറഞ്ഞു. പറഞ്ഞുതീരും മുമ്പ് അദ്ദേഹം തിരുത്തി, 'തൊഴിലാളി വര്‍ഗമല്ല' എന്ന്.

തൊഴിലാളികളോടുള്ള ചെറിയൊരു നീരസം ഇപ്പോള്‍ അദ്ദേഹത്തിന് വിനയായിരിക്കുകയാണ്. ഈ ക്ലിപ് ആഗോളതലത്തില്‍ ഇപ്പോള്‍ ചര്‍ച്ചയിലുണ്ട്.

അക്ഷത മൂര്‍ത്തിയെയാണ് സുനക്ക് വിവാഹം കഴിച്ചിരിക്കുന്നത്. അവര്‍ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകളാണ്. യുകെയില്‍ നികുതി കൊടുക്കാതിരിക്കാന്‍ അവര്‍ ഈ വര്‍ഷം 30,000 ഡോളര്‍ സര്‍ക്കാരിലേക്ക് അടച്ചിരുന്നു. തനിക്ക് യുകെയില്‍ റസിഡന്റ് പദവിയില്ലെന്നായിരുന്നു അവരുടെ അവകാശവാദം. യുകെയില്‍ ഇത് വിവാദമായി. പിന്നീട് അവര്‍ തന്റെ നോണ്‍ റസിഡന്റ് പദവി ഉപേക്ഷിച്ചു.

റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന്, ഷെല്‍, ബിപി പോലുള്ള കമ്പനികളെ പിന്‍വലിച്ചതിനെ പ്രശംസിക്കുകയും അതേസമയം രാജ്യത്ത് നിക്ഷേപം നിര്‍ത്താന്‍ സുനക് ബ്രിട്ടീഷ് കമ്പനികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതേസമയം റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ വിസമ്മതിച്ച ഇന്‍ഫോസിസില്‍ നിന്ന് അവര്‍ക്ക് ലഭിച്ച ലാഭവിഹിതത്തെ ചോരപ്പണമെന്നാണ് പലരും പരിഹസിച്ചത്.

Next Story

RELATED STORIES

Share it