- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡ്സുരക്ഷ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: റാഫ്
തിരുവനന്തപുരം: റോഡപകടങ്ങളും വാഹനാപകട ദുരന്തങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് റോഡ് ആക്സിഡന്റ് ആക്്ഷന്‍ ഫോറം (ആര്‍എഎഎഫ്) സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു അധികൃതരോട് ആവശ്യപ്പെട്ടു. കരിക്കുലം കമ്മിറ്റി രൂപം കൊണ്ട സാഹചര്യത്തില്‍ വരും തലമുറകളെ റോഡ് സംസ്കാരവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ റോഡ് സുരക്ഷാ വിഷയം സ്കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്കിയ ശേഷം വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടന്ന റോഡു സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് 'ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ്' എന്ന ആപ്തവാക്യവുമായി കഴിഞ്ഞ കാല് നൂറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ച് വരുന്ന റാഫിന്റെ ആഭിമുഖ്യത്തില്‍ റോഡുസുരക്ഷാ ബോധവല്‍ക്കരണം തുടര്‍പരിപാടിയായി സംസ്ഥാനത്തുടനീളം നടത്തി വരുന്നു. വാഹന വര്‍ധനവിന് അനുസരിച്ചുള്ള ശാസ്ത്രീയമായ റോഡു വികസനം, അപകട മേഖലകളും ബ്ലാക്ക് സ്പോട്ടുകളും കേന്ദ്രീകരിച്ചുള്ള ട്രാഫിക് പരിഷ്കരണം, ആവശ്യ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍,ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍, സീബ്രാ ലൈനുകള്‍ എന്നിവ സ്ഥാപിക്കല്‍, നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളല്‍, റോഡ് സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പുന: സംഘടിപ്പിച്ച് കാര്യക്ഷമമാക്കല്‍, വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ സമസ്ത മേഖലകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണം കാര്യക്ഷമമാക്കല്‍ എന്നിവ നടപ്പാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും.
നിയമസഭാ സ്പീക്കര്‍, ഗതാഗത മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷ കാലത്തിനിടയില്‍ യാതൊരു അപകടങ്ങളും വരുത്താത്ത സംസ്ഥാനത്തെ മാതൃക െ്രെഡവര്‍മാരുടെ െ്രെഡവേഴ്സ് മീറ്റും റാഫ് സംസ്ഥാന സമ്മേളനവും മെയ് രണ്ടാം വാരത്തില്‍ കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. റോഡു സുരക്ഷാ പ്രചരണ രംഗത്ത് മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള റോഡ് സേഫ്റ്റി എക്സലന്‍സി അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജനറല്‍ സെക്രട്ടറി വിജയന് കൊളത്തായി, വനിതാ ഫോറം സംസ്ഥാന ട്രഷറര്‍ സാബിറ ചേളാരി, റിട്ട. എസ്പി. ടി. സുരേഷ് കുമാര്‍, വി. അജയ് കുമാര്‍, കെ. രാജേഷ്, എം. പുഷ്പ ലാലി, ഡോ. ശ്രീജ കൃഷ്ണ, എസ് എന്‍ വിജയകുമാര്‍, വി. ബി. അനില, സിറാജ് കരമന, സ്മിത സുരേഷ്, വിനോദ് കിള്ളി, കെ.എസ് പ്രതാപന്, കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. എസ് ആര്. രവികുമാര്‍ സ്വാഗതവും മോഹന്‍ ജി പ്രചോദന നന്ദിയും പറഞ്ഞു.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT