Latest News

റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം വിലക്കി ബാലാവകാശ കമ്മീഷന്‍

റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം വിലക്കി ബാലാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കൈയിലേന്തിയുമുള്ള കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ വി മനോജ് കുമാര്‍, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്ഷിതാക്കള്‍ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികള്‍ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല.

കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താല്‍പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഇതിന്മേല്‍ സ്വീകരിച്ച നടപടി റിപോര്‍ട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. സമരമുഖങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന കമ്മീഷന്റെ മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it