Latest News

ഫോര്‍ബ്‌സ് പട്ടികയില്‍ ഫെഡറര്‍ ഒന്നാമത്; ക്രിക്കറ്റില്‍ നിന്ന് കോഹ്‌ലി

106.3 മില്ല്യണ്‍ ഡോളറാണ് ഫെഡറര്‍ കഴിഞ്ഞ വര്‍ഷം കൈപറ്റിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

ഫോര്‍ബ്‌സ് പട്ടികയില്‍ ഫെഡറര്‍ ഒന്നാമത്; ക്രിക്കറ്റില്‍ നിന്ന് കോഹ്‌ലി
X

കാലിഫോര്‍ണിയാ: ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടെന്നിസ് താരം റോജര്‍ ഫെഡറര്‍. 2020ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റിയ കായിക താരമായാണ് ഫെഡറര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 106.3 മില്ല്യണ്‍ ഡോളറാണ് ഫെഡറര്‍ കഴിഞ്ഞ വര്‍ഷം കൈപറ്റിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. അമേരിക്കയുടെ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് അഞ്ചാം സ്ഥാനത്തും ബോക്‌സര്‍ ടൈസണ്‍ ഫുറി 11ാം ഫോര്‍മുലാ വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ 13ാം സ്ഥാനത്തും ഇടം നേടി.

ക്രിക്കറ്റില്‍ നിന്ന് ഒരു താരം മാത്രമാണ് ആദ്യ 100ല്‍ ഇടം നേടിയത്. ഇന്ത്യയുടെ വിരാട് കോഹ്‌ലി 66ാം സ്ഥാനത്താണ് നിലകൊണ്ടത്. കഴിഞ്ഞ വര്‍ഷം താരം 100ാം സ്ഥാനത്തായിരുന്നു. 196 കോടിയാണ് കഴിഞ്ഞ വര്‍ഷം കോഹ്‌ലി പ്രതിഫലയിനത്തില്‍ സ്വന്തമാക്കിയത്.

വനിതകളുടെ പ്രതിഫലയിനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ജപ്പാന്റെ ടെന്നിസ് താരം ബ്രിട്ടന്റെ നയോമി ഒസാക്കയാണ്. നയോമി ചിരവൈരിയായ സെറീനാ വില്ല്യംസിനെ പിന്‍തള്ളിയാണ് ഒന്നാമതെത്തിയത്. 22 കാരിയായ നയോമി കഴിഞ്ഞ വര്‍ഷം പ്രതിഫലയിനത്തില്‍ 30.7 മില്ല്യണ്‍ യൂറോയാണ് കൈപറ്റിയത്. 1990 മുതലാണ് ഫോര്‍ബ്‌സ് മാഗസിന്‍ വനിതാ അത്‌ലറ്റുകളുടെ പ്രതിഫലം പുറത്ത് വിടാന്‍ തുടങ്ങിയത്. പട്ടികയില്‍ ടെന്നീസ് താരങ്ങളാണ് ഇതുവരെ മുന്നിലെത്തിയത്. 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ നയോമി റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നിലവില്‍ താരം 10ാം സ്ഥാനത്താണ്. കഴിഞ്ഞ നാല് വര്‍ഷവും അമേരിക്കയുടെ സെറീനാ വില്ല്യംസ് ആയിരുന്നു ഒന്നാമത്. ഇതിന് മുമ്പ് അഞ്ച് വര്‍ഷം തുടര്‍ച്ചയായി റഷ്യയുടെ മരിയാ ഷറപ്പോവയും ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it