Latest News

മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും വിലക്ക്

2017ല്‍ സര്‍ക്കാര്‍ പിന്തുണയോടെ തീവ്ര ബുദ്ധമതക്കാര്‍ മ്യാന്‍മറില്‍ നടത്തിയ വംശീയ ഉന്മൂലനത്തിനു ശേഷവും 600,000ത്തോളം റോഹിംഗ്യര്‍ മ്യാന്‍മറില്‍ തുടരുന്നുണ്ട.,

മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും വിലക്ക്
X

യങ്കൂണ്‍: മ്യാന്‍മറിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് വിലക്ക്. ഇതിന്റെ ഭാഗമായി ഡെമോക്രസി ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പാര്‍ട്ടി അംഗം അബ്ദുല്‍ റഷീദ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബുധനാഴ്ച്ചയാണ് റാഖൈന്‍ തലസ്ഥാനമായ സിറ്റ്വേയിലെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ അബ്ദുല്‍ റഷീദ് പത്രിക സമര്‍പ്പിച്ചത്.

റഷീദ് ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മ്യാന്‍മര്‍ പൗരന്മാരല്ലായിരുന്നുവെന്ന് കാരണം പറഞ്ഞാണ് നാമനിര്‍ദേശ പത്രിക തള്ളിയത്. എന്നാല്‍ റഷീദിന്റെന്നതിന് തെളിവുണ്ടായിരുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ സിവില്‍ സര്‍വീസില്‍ 30 വര്‍ഷം ജോലി ചെയ്തയാളാണ് റഷീദിന്റെ പിതാവ്. നംവംബറിലാണ് മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.


2017ല്‍ സര്‍ക്കാര്‍ പിന്തുണയോടെ തീവ്ര ബുദ്ധമതക്കാര്‍ മ്യാന്‍മറില്‍ നടത്തിയ വംശീയ ഉന്മൂലനത്തിനു ശേഷവും 600,000ത്തോളം റോഹിംഗ്യര്‍ മ്യാന്‍മറില്‍ തുടരുന്നുണ്ട. എന്നാല്‍ ഭൂരിഭാഗം പേരെയും പൗരന്മാരായി കണക്കാക്കുന്നില്ല. വോട്ടവകാശവും നല്‍കിയിട്ടില്ല.




Next Story

RELATED STORIES

Share it