Latest News

രോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്; കോടതിയില്‍ ഇന്ന് റിപോര്‍ട്ട് നല്‍കും

രോഹിത് വെമുലയുടെ മരണം;  കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്; കോടതിയില്‍ ഇന്ന് റിപോര്‍ട്ട് നല്‍കും
X

ബെംഗളൂരു: രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്. തെലങ്കാന ഹൈക്കോടതിയില്‍ കേസവസാനിപ്പിച്ച് ഇന്ന് ക്‌ളോഷര്‍ റിപോര്‍ട്ട് നല്‍കും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലിസ് ആവശ്യപ്പെടുന്നു. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട കാംപസിലെ എബിവിപി നേതാക്കള്‍ എന്നിവരെ വെറുതെ വിടണം എന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും.

കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക പ്രതികരിച്ചു. രോഹിത് ദലിത് വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്ന വാദം റിപോര്‍ട്ടിലും പോലിസ് ആവര്‍ത്തിച്ചിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പോലിസ് റിപോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it