Latest News

എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു

പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ പറ്റിക്കുന്ന സര്‍ക്കാരായി മാറിയിരിക്കുന്നു. സഹകരണ മേഖലയില്‍ സിപിഎം നടത്തുന്ന തട്ടിപ്പുകളും ഇന്ധന വില കുറക്കാന്‍ തയ്യാറാവാത്ത ധാര്‍ഷ്ട്യവും ഇതാണ് സൂചിപ്പിക്കുന്നത്- റോയ് അറയ്ക്കല്‍ പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു
X

വേങ്ങാട്: എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ പറ്റിക്കുന്ന സര്‍ക്കാരായി മാറിയിരിക്കുന്നു. സഹകരണ മേഖലയില്‍ സിപിഎം നടത്തുന്ന തട്ടിപ്പുകളും ഇന്ധന വില കുറക്കാന്‍ തയ്യാറാവാത്ത ധാര്‍ഷ്ട്യവും ഇതാണ് സൂചിപ്പിക്കുന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനും സുരക്ഷിതത്വം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വെണ്‍മണല്‍ നുസ്രതുല്‍ ഇസ്‌ലാം സഭ എല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിസാം പുത്തലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുദ്ധീന്‍ വേങ്ങാട് സ്വാഗതം പറഞ്ഞു.

പാര്‍ട്ടിയിലേക്ക് പുതുതായി കടന്ന് വന്നവര്‍ക്കുള്ള ഹാരാര്‍പ്പണം റോയ് അറക്കല്‍ നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി പി ടി വി ശംസീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് തറമ്മല്‍ നിയാസ്, മണ്ഡലം ട്രഷറര്‍ സുനീര്‍ പറമ്പായി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷിഫ ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡണ്ട് ഷമീദ് വേങ്ങാട്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ സുനില്‍ ജോസഫ്, നിഷാദ്, നൂറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it