Latest News

എംഎസ്എഫ് ഉയര്‍ത്തിയത് പാക് പതാകയെന്ന്; പേരാമ്പ്രയിൽ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം

എംഎസ്എഫ് ഉയര്‍ത്തിയത് പാക് പതാകയെന്ന്; പേരാമ്പ്രയിൽ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം
X

പിസി അബ്ദുല്ല

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ എംഎസ്എഫ് പാകിസ്താന്‍ പതാക ഉയർത്തിയെന്ന ആരോപണത്തില്‍ കലാപത്തിനു ശ്രമം. ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്. അതേസമയം, വിവാദത്തില്‍ പേരാമ്പ്ര സിഐ ബിജു അന്വേഷണം ആരംഭിച്ചു. നേരത്ത ബിജെപിയുടെ പരാതിയില്‍ മുപ്പത് എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പോലിസിന്റെ നിര്‍ദ്ദേശപ്രകാരം പതാക സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും കോളജിലെത്തി അന്വേഷണം നടത്തുന്നുന്നുണ്ട്.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ജാഥയില്‍ ഉയര്‍ത്തിയ എംഎസ്എഫിന്റെ പതാക കീഴ്മേല്‍ കെട്ടിയതാണ് ആരോപണങ്ങള്‍ക്കടിസ്ഥാനമെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. വ്യാഴാഴ്ചയാണ് എംഎസ് എഫ് ജാഥ നടത്തിയത് ഇന്നലെ കോളജിന് ഒഴിവായതിനാല്‍ തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സ്റ്റാഫ് മാനേജിങ് കമ്മിറ്റി എന്നിവര്‍ ഒന്നിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കോളജ് ഗവേണിങ് ബോഡി ചെയര്‍മാന്‍ അറിയിച്ചു. പാകിസ്താന്‍ പതാകയുമായി വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നു എന്നവിധത്തിലാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചാരണം നടത്തുന്നത്. കോളജില്‍ തിവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇരുപത് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആര്‍എസ് എസ് പ്രചരിപ്പിക്കുന്നത്.എന്‍െഎഎ അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യം.

Next Story

RELATED STORIES

Share it