Latest News

ആഭ്യന്തര വിമാനയാത്രക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കും

ആഭ്യന്തര വിമാനയാത്രക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കും
X

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രാനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനക്കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സ്വതന്ത്രയാത്ര അനുവദിക്കാനാണ് ആലോചന.

''ഇതുപോലൊരു കാര്യത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിനു മാത്രം തീരമാനമെടുക്കാനാവില്ല. ആരോഗ്യം സംസ്ഥാന വിഷയമായതുകൊണ്ട് തങ്ങളുടെ സംസ്ഥാനത്തേക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവരെ പ്രവേശിപ്പിക്കാമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഉയര്‍ന്ന കൊവിഡ് വ്യാപനനിരക്കുള്ള സംസ്ഥാനങ്ങള്‍ അത് അനുവദിക്കണമെന്നില്ല.''-എങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് പുരി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവരെ പ്രവേശിപ്പിക്കാത്ത വിവിധ രാജ്യങ്ങളുടെ നിലപാടുകളെ ഇന്ത്യ വിര്‍ശിക്കുന്നുണ്ട്. വാക്‌സിന്‍ പാസ്‌പോര്‍ട്ടായി ഉപയോഗിക്കുന്നത് വിവേചനമാണെന്നാണ് ഇന്ത്യയുടെ വിമര്‍ശനം. മിക്ക വികസിത രാജ്യങ്ങളിലും വാക്‌സിന്‍ രണ്ടാം ഡോസും വിതരണംചെയ്തു കഴിഞ്ഞെങ്കിലും ഇന്ത്യയെപ്പോലുള്ള പിന്നാക്ക രാജ്യങ്ങളില്‍ ചെറിയ ഒരു ശതമാനത്തിനുപോലും വാക്‌സിന്‍ നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it