- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി

മോസ്‌കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. റഷ്യ കണ്ടുപിടിച്ച വാക്‌സിനായ സ്പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. തലസ്ഥാനമായ മോസ്‌കോയിലെ ക്ലിനിക്കുകളിലൂടെ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്നലെ മുതല്‍ കുത്തിവെപ്പ് നല്‍കാന്‍ തുടങ്ങി.
കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ സ്പുട്‌നിക്കിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ലോകത്ത് ആദ്യത്തെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 95 ശതമാനം ഫലപ്രദമാണ് എന്നാണ് റഷ്യയുടെ അവകാശവാദം. വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വിശദീകരിച്ചിരുന്നു. സ്‌കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി മോസ്‌കോ നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയ മോസ്‌കോ മേയര്‍ സെര്‍ജെയ് സോബ്യാനിന്‍ അറിയിച്ചു. വിട്ടുമാറാത്ത അസുഖങ്ങളുളളവര്‍, ഗര്‍ഭിണികള്‍, മുപ്പതുദിവസം മുമ്പ് കുത്തിവെയ്പ്പ് എടുത്തവര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കില്ല.
RELATED STORIES
കര്‍ണാടകത്തിലെ മറ്റു ജില്ലകളിലും വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നത്...
14 May 2025 4:16 PM GMTസ്കൂളില്‍ മര്‍ദ്ദനമേറ്റ മുസ്ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്...
14 May 2025 2:54 PM GMTസോഫിയാ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ...
14 May 2025 11:34 AM GMTറോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയ നടപടി മനുഷ്യത്വരഹിതം; ശക്തമായി...
14 May 2025 10:48 AM GMTഒരു സ്ത്രീ കുഞ്ഞിനു വേണ്ടി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ജോലി...
14 May 2025 10:29 AM GMTകേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കര്‍ണാടക പോലിസ്
14 May 2025 8:18 AM GMT