Latest News

യുക്രെയിനില്‍ റഷ്യ ഉപയോഗിച്ചത് ഇറാനിയന്‍ ഡ്രോണുകള്‍; ആരോപണവുമായി സെലന്‍സ്‌കി

യുക്രെയിനില്‍ റഷ്യ ഉപയോഗിച്ചത് ഇറാനിയന്‍ ഡ്രോണുകള്‍; ആരോപണവുമായി സെലന്‍സ്‌കി
X

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ യുക്രയിനിലെ നിരവധി നഗരങ്ങളില്‍ റഷ്യ മിസൈല്‍ആക്രമണം നടത്തി. ക്രിമിയന്‍ പാലം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റഷ്യയുടെ പ്രതികാരനടപടി. ഈ ആക്രമണങ്ങളില്‍ റഷ്യ ഉപയോഗിച്ചത് ഇറാനിയന്‍ ഡ്രോണുകളാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

യുക്രയിനില്‍ ഏകദേശം 75 മിസൈലുകളാണ് പതിച്ചത്. തലസ്ഥാനമായ കീവിലും അതിനു തെക്ക് പടിഞ്ഞാറന്‍ നഗരങ്ങളിലും ആക്രമണം നടന്നു. യുക്രെയ്ന്‍ പിടിക്കാനുള്ള റഷ്യയുടെ നീക്കം അവസാനിച്ചശേഷം നടക്കുന്ന അതേ മട്ടിലുള്ള ആദ്യ ആക്രമണമാണ് അത്.

രാജ്യത്തിന്റെ ഇന്ധനവിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണമാണ് നടന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഊര്‍ജ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ യുക്രെയ്‌നിലെ എല്‍വിവ് നഗരത്തില്‍ വൈദ്യുതിയും ചൂടുവെള്ളവും തടസ്സപ്പെട്ടതായി എല്‍വിവ് മേയര്‍ ആന്‍ഡ്രി സഡോവി പറഞ്ഞു.

കിവിലെ ഏറ്റവും തിരക്കേറിയ റോഡ് ജംഗ്ഷനുകളിലൊന്നില്‍, കവലയില്‍ ഒരു വലിയ പൊട്ടിത്തെറിയില്‍ ഒരു ഘര്‍ഷമുണ്ടായി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ദുരിതാശ്വാസപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it