Latest News

റഷ്യന്‍ അധിനിവേശം: നഗരങ്ങളില്‍ വന്‍ആക്രമണം; 2,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

റഷ്യന്‍ അധിനിവേശം: നഗരങ്ങളില്‍ വന്‍ആക്രമണം; 2,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍
X

കീവ്: റഷ്യന്‍ അധിനിവേശം ഏകദേശം ഒരാഴ്ച പിന്നിടുമ്പോള്‍ 2,000ത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സര്‍ക്കാര്‍. യുക്രെയ്ന്‍ നഗരങ്ങളില്‍ ഏറ്റുമുട്ടല്‍ റഷ്യ ശക്തമാക്കിയിട്ടുണ്ട്. കെര്‍സന്‍ പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചിരുന്നു.

കരിങ്കടല്‍ തീരത്തുള്ള കെര്‍സനില്‍ 2,50,000 പേരാണ് ജീവിക്കുന്നത്. ഈ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

എന്നാല്‍ കെര്‍സന്റെ നിയന്ത്രണം തങ്ങള്‍ക്കുതന്നെയാണെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്‌റ്റോവിച്ച് പറഞ്ഞു. നഗരം ഇതുവരെയും വീണിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കിവില്‍ ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടന്നു. നഗരത്തിലെ പോലിസ് ഓഫിസിനു മുകൡലാണ് ഷെല്ലുകള്‍ പതിച്ചത്. ഈ നഗരത്തില്‍ നിന്ന് പുറത്തുപോകാന്‍ മുഴുവന്‍ ഇന്ത്യക്കാരോടും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ ഈ നഗരത്തില്‍ 21 പേര്‍ മരിച്ചു. മരിയുപോള്‍ തുറമുഖത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ബോംബ് വര്‍ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it