- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവ് കേസിലെ പ്രതിയായ സ്ത്രീക്ക് എസ് ഐ പണം നല്കി; അന്വേഷിക്കാന്‍ നിര്‍ദ്ദേശം
ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തിക്കുന്നതിന്റെ മുന്‍ പായുള്ള ദേഹ പരിശോധനയിലാണ് ലീനയില്‍ നിന്നും അഞ്ഞൂറ് രൂപയുടെ കറന്‍സി കണ്ടെത്തിയത്

കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയായ സ്ത്രീക്ക് എസ് ഐയുടെ വക ധനസഹായം. വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശി ലീന (43) ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ് ഐ 500 രൂപ നല്‍കിയത്. 18.7 കിലോഗ്രാം കഞ്ചാവുമായി ലീനയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലും (34) കുന്ദമംഗലം ടൗണില്‍ വെച്ച് ഓഗസ്റ്റ് 30 ന് രാവിലെ 6.30 ഓടെയാണ് പിടിയിലായത്. ലീന തൃശൂരിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ കൂടിയാണ്. ഒന്നര മാസമായി ഇരുവരും ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തിക്കുന്നതിന്റെ മുന്‍ പായുള്ള ദേഹ പരിശോധനയിലാണ് ലീനയില്‍ നിന്നും അഞ്ഞൂറ് രൂപയുടെ കറന്‍സി കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോള്‍ പണം എസ് ഐ നല്‍കിയതാണെന്ന് ലീന വെളിപ്പെടുത്തി. ജയിലില്‍ നിന്നിറങ്ങിയശേഷം തിരിച്ചു നല്കിയാല് മതിയെന്ന് പറഞ്ഞാണ് എസ്ഐ പണം നല്‍കിയതെന്നും ലീന വനിതാ പോലീസിനു മൊഴി നല്കി.
സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് ചീഫ് എ വി ജോര്‍ജ് നിര്‍ദ്ദേശം നല്കി. അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ സുദര്‍ശനാണ് അന്വേഷണ ചുമതല.
RELATED STORIES
തുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി
4 July 2025 3:28 PM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT