- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീര്‍ത്ഥാടക ബാഹുല്യം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചറിയാന്‍ കഴിയാതെപോയത് ഗുരുതരമായ വീഴ്ചയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കൊവിഡിന് ശേഷം തീര്‍ഥാടകര്‍ വര്‍ധിക്കുമെന്ന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചറിയാന്‍ കഴിയാത്തത് വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ പ്രതിപക്ഷം പലതവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അലംഭാവം കാട്ടി.
നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂര്‍ണനിയന്ത്രണം നല്‍കണം. ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ല. തീര്‍ത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനയുണ്ടാവുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.
RELATED STORIES
കടല് വഴിയും ആക്രമണം നടത്തി ഇന്ത്യ; ഐ എന് എസ് വിക്രാന്തും ഇറങ്ങി
8 May 2025 7:24 PM GMTഇസ് ലാമാബാദില് ഇന്ത്യന് മിസൈല് വര്ഷം; പാക് പൈലറ്റ് പിടിയില്
8 May 2025 6:43 PM GMTഇന്ത്യ-പാക് സംഘര്ഷം; ഐപിഎല് മത്സരം ഉപേക്ഷിച്ചു; കാണികളോട് സ്റ്റേഡിയം ...
8 May 2025 6:30 PM GMTറോഡിലേക്ക് തുറന്ന കാര് ഡോറില് ബൈക്കിടിച്ച് 18 കാരന് മരിച്ചു
8 May 2025 5:48 PM GMTറോബര്ട്ട് പ്രീവോസ്റ്റ് പുതിയ മാര്പാപ്പ; ലിയോ പതിനാലാമന് എന്ന്...
8 May 2025 5:30 PM GMTകണ്ണൂരില് നിര്മിക്കുന്നത് മള്ട്ടി പര്പ്പസ് ഹജ്ജ് ഹൗസ്
8 May 2025 5:13 PM GMT