Latest News

ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ്

ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ്
X

സീതാപൂര്‍: സീതാപൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ് സ്ഥിരീകരിച്ചു. അതേ ജയിലില്‍ മറ്റ് 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ അസംഖാനും ഭാര്യ തസീന്‍ ഫാത്തിമയും 2020 ഫെബ്രുവരി 26 മുതല്‍ ജയിലിലാണ്. മകന്‍ അബ്ദുള്ള അസമും ജയിലിലാണ് ഉള്ളത്. ഖാന്റെ ഭാര്യക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും അസംഖാനും മകനും ജയിലില്‍ തുടരുകയാണ്.

രാംപൂരില്‍ നിന്നുളള എംപിയാണ് അസംഖാന്‍, ഭാര്യ രാംപൂര്‍ നിയമസഭാ സീറ്റില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. മകന്‍ സൗറില്‍ നിന്ന് ജയിച്ചെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടു.

Next Story

RELATED STORIES

Share it