- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു;97.06 ശതമാനം വിജയം
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,61,375 വിദ്യാര്‍ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,61,375 വിദ്യാര്‍ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു.97.06 ശതമാനമാണ് വിജയം.പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്‌ലിയാറാണ് ഫലം പ്രസിദ്ധീകരിച്ചത്.
ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
മാര്‍ച്ച് 11,12 തിയതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്‌ലൈനുമായാണ് പരീക്ഷ നടത്തിയത്.ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,09,707 കുട്ടികളില്‍ 1,04,923 പേര്‍ വിജയിച്ചു. 95.64 ശതമാനം. 1,085 ടോപ് പ്ലസും, 9,246 ഡിസ്റ്റിംഗ്ഷനും, 24,923 ഫസ്റ്റ് ക്ലാസും, 17,129 സെക്കന്റ് ക്ലാസും, 52,540 തേര്‍ഡ് ക്ലാസും ലഭിച്ചു.
ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,758 കുട്ടികളില്‍ 98,050 പേര്‍ വിജയിച്ചു. 98.29 ശതമാനം. 1,013 ടോപ് പ്ലസും, 13,162 ഡിസ്റ്റിംഗ്ഷനും, 36,561 ഫസ്റ്റ് ക്ലാസും, 17,593 സെക്കന്റ് ക്ലാസും, 29,721 തേര്‍ഡ്ക്ലാസും ലഭിച്ചു.
പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,422 കുട്ടികളില്‍ 38,552 പേര്‍ വിജയിച്ചു. 97.79 ശതമാനം. 599 ടോപ് പ്ലസും, 6,813 ഡിസ്റ്റിംഗ്ഷനും, 14,152 ഫസ്റ്റ് ക്ലാസും, 6,649 സെക്കന്റ് ക്ലാസും, 10,339 തേര്‍ഡ്ക്ലാസും ലഭിച്ചു.
പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,551 കുട്ടികളില്‍ 6,399 പേര്‍ വിജയിച്ചു. 97.68 ശതമാനം. 52 ടോപ് പ്ലസും, 658 ഡിസ്റ്റിംഗ്ഷനും, 1,923 ഫസ്റ്റ് ക്ലാസും, 1,159 സെക്കന്റ് ക്ലാസും, 2,607 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2022 മെയ് 14,15 തിയ്യതികളില്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് 180 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 20 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
RELATED STORIES
ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT