Latest News

സംഭലില്‍ മാംസ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ഡിഎം വന്ദന മിശ്ര

സംഭലില്‍ മാംസ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ഡിഎം വന്ദന മിശ്ര
X

സംഭല്‍: നവരാത്രി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സംഭലില്‍ തുറന്ന കടകളില്‍ മാംസം വില്‍ക്കരുതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്ര ഉത്തരവിട്ടു. നൈമിഷാരണ്യ ക്ഷേമനാഥ തീര്‍ഥക്ഷേത്രത്തിലെ മഹന്തും കുപ്രസിദ്ധ ഹിന്ദുത്വവാദിയുമായ ബാലയോഗി ദിനനാഥിന്റെ ആവശ്യപ്രകാരമാണ് നടപടി. ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി സൂക്ഷിക്കണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബാലയോഗി ദിനനാഥ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വന്ദന മിശ്ര സമ്മതിച്ചു. സംഭലില്‍ ശക്തമായ പട്രോളിങ് നടത്തുന്നതായി എസ്പി കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. പല സ്ഥലങ്ങളിലും പോലിസ് ഫ് ളാഗ് മാര്‍ച്ചും നടത്തി.


Next Story

RELATED STORIES

Share it