Latest News

കൊടവത്തുകുന്നിലെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം അപകടകരമായ വിധത്തില്‍ വീണ്ടും മണ്ണെടുപ്പ്

കൊടവത്തുകുന്നിലെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം അപകടകരമായ വിധത്തില്‍ വീണ്ടും മണ്ണെടുപ്പ്
X

മാള: മാള കൊടവത്തുകുന്നിലെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം അപകടകരമായ വിധത്തില്‍ വീണ്ടും മണ്ണെടുപ്പ് നടക്കുന്നതായി പരാതി. 30 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ പോലും ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കബളിപ്പിച്ചു കൊണ്ടുള്ള ചെമ്മണ്ണ് ഘനനം നടക്കുന്നുണ്ട്. ഏതാനും വര്‍ഷം മുന്‍പ് ടാങ്കിന്റെ ചുറ്റളവിലുള്ള മണ്ണ് ഘനനം ജില്ലാ കലക്ടര്‍ കര്‍ശനമായി നിരോധിച്ചിരുന്നതാണ്. ഇതിനു ശേഷവും ബന്ധപ്പെട്ട അധികൃതരെ വെല്ലുവിളിച്ചു കൊണ്ടുള്ള മണ്ണെടുപ്പ് പലവട്ടം നടന്നിട്ടുണ്ട്. പോലിസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയുള്ള മണ്ണെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വന്‍തോതിലുള്ള മണ്ണെടുപ്പ് നടന്ന് വരികയാണ്.

മാളയിലെ ഏറ്റവും ഉയര്‍ന്ന കുന്നായിരുന്ന കൊടവത്ത്കുന്നിന്റെ ഉയരം ഇതുമൂലം ക്രമേണ കുറഞ്ഞു വരികയാണ്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും കര്‍ശനമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഒരുകാലത്ത് മയില്‍, കുറുക്കന്‍, മാന്‍, മുയല്‍ തുടങ്ങി ഒട്ടേറേ ജീവിവര്‍ഗങ്ങള്‍ അധിവസിച്ച മലയാണ് ക്രമേണ ഇല്ലാതാകുന്നത്. വീട് വെയ്ക്കാനും മറ്റുമായി അസ്ഥിവാരം കോരുന്നുവെന്ന വ്യാജേനയും മണ്ണ് ഘനനം നടക്കുന്നു. കോളനികള്‍ തുടങ്ങി നൂറുകണക്കിന് വീടുകള്‍ ടാങ്കിന്റെ സമീപത്തുണ്ട്.

Next Story

RELATED STORIES

Share it