Latest News

പി പി ജാനകിക്കുട്ടി സ്മാരക കവിതാപുരസ്‌കാരം സംഗീത ചേനംപുല്ലി ഏറ്റുവാങ്ങി

പി പി ജാനകിക്കുട്ടി സ്മാരക കവിതാപുരസ്‌കാരം സംഗീത ചേനംപുല്ലി ഏറ്റുവാങ്ങി
X

പെരിന്തല്‍മണ്ണ: പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ പി പി ജാനകിക്കുട്ടി സ്മാരക കവിതാപുരസ്‌കാരം സംഗീത ചേനംപുല്ലിക്ക് സമര്‍പ്പിച്ചു. പി പി ജാനകിക്കുട്ടി അനുസ്മരണ സമ്മേളനത്തില്‍വച്ച് കഥാകൃത്ത് വൈശാഖനാണ് പുരസ്‌കാരസമര്‍പ്പണം നടത്തിയത്.

ചടങ്ങില്‍ പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് അജിത്രി പുരസ്‌കാര പ്രഖ്യാപനം നടത്തി. പി.എസ് വിജയകുമാര്‍ പുരസ്‌കാരാര്‍ഹമായ കൃതി പരിചയപ്പെടുത്തി. കെ പി മോഹനന്‍ മുഖ്യപ്രഭാഷണവും വി ശശികുമാര്‍ ജാനകിക്കുട്ടി അനുസ്മരണവും നടത്തി.

ചടങ്ങില്‍ വി രമേശന്‍, ഇ രാജേഷ്, ബദറുന്നീസ, സി ദിവാകരന്‍, വേണു പാലൂര്‍ എന്നിവര്‍ സംസാരിച്ചു. സി വാസുദേവന്‍ സ്വാഗതവും സജിത് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it