- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര് വേട്ട: അസി. പ്രഫസര് ഡോ. ഗില്ബര്ട്ട് സെബാസ്റ്റ്യന് ഐക്യദാര്ഢ്യം
തിരുവനന്തപുരം: കാസര്ഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്വകലാശാലയില് ഇന്റര്നാഷനല് റിലേഷന്സ് ആന്റ് പൊളിറ്റിക്കല് സയന്സ് ഡിപാര്ട്ട്മെന്റിലെ അസി. പ്രഫ. ഡോ. ഗില്ബര്ട്ട് സെബാസ്റ്റ്യനു സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര് ഐക്യദാര്ഢ്യം അര്പ്പിച്ചു. തന്റെ ക്ലാസില് ഇന്ത്യയിലെ സംഘപരിവാര് സംഘടനകളെ പ്രോട്ടോ-ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിച്ചതില് സര്വകലാശാല വൈസ് ചാന്സലര് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. എബിവിപിയുടെ ആവശ്യപ്രകാരം UGCയും MHRDയും നിര്ദ്ദേശിച്ചതിനെ തുടര്ന്നാണ് സര്വകലാശാലാ അധികാരികള് ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളത.
'നരേന്ദ്ര മോദി 2014ല് അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ-ഫാഷിസ്റ്റ് രാജ്യമാണോ' എന്ന ചോദ്യമായിരുന്നു പ്രശ്നവല്ക്കരിക്കപ്പെട്ട പ്രസ്താവന. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹകവുമായ അന്തരീക്ഷങ്ങളെ ചര്ച്ച ചെയ്യാനുള്ള ഇടങ്ങള് തന്നെയാണ് ഇന്ത്യന് ക്ലാസ് മുറികള്. വ്യത്യസ്തകളോട് അങ്ങേയറ്റം വിയോജിപ്പുള്ള സംഘപരിവാര് സത്യങ്ങള് കേള്ക്കുമ്പോള് വീണ്ടും വീണ്ടും അസ്വസ്ഥരാവുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഗില്ബെര്ട്ട് വിഷയത്തിലും കാണാന് സാധിക്കുന്നത്.
വസ്തുതകള് വകവയ്ക്കാതെ നടപടിയാവശ്യപ്പെട്ട MHRD യുടെയും UGC യുടെയും നിലപാട് തികച്ചും അപലപിക്കുന്നതായും അധ്യാപകന് പൂര്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഫ്രറ്റേണിറ്റി മൂവ്മെന്റ് അറിയിച്ചു.
പിന്തുണ അറിയിച്ച് പുറത്തിറക്കിയ പ്രസ്താവനയില് ഒപ്പുവച്ചവര്:
ഡോ. കെ സച്ചിദാനന്ദന്
ഡോ: ജെ ദേവിക (Feminist, Scholar Centre for Development Studies)
പി കെ അബ്ദുര്റഹ്മാന് (Secretary, Teachers' Collective of the University of Madras)
ഡോ: ജെന്നി റൊവീന (university of Delhi)
ഡോ: വാള്റ്റര് ഫെര്ണാണ്ടസ് (Director North Eastern Social Research centre, Guwahati)
ഡോ: അജയ് എസ്. ശേഖര് (Sree Sankaracharya University of Sanskrit, Kalady)
ഡോ: റെജു ജോര്ജ് മാത്യു (NIT calicut)
ഡോ: ഒ.കെ സന്തോഷ് (University of Madras)
ഡോ: കെ.എസ് മാധവന് (University of calicut)
ഡോ: എം.എച്ച് ഇല്യാസ് (MG University )
ഡോ: ഉമര് തറമേല് (University of calicut)
ഡോ: രേഖാ രാജ്
ഷംസീര് ഇബ്രഹിം (National President, Fraternity Movement )
ഡോ: പി.കെ സാദിഖ് (CEDEC NISWASS Bhubaneswar)
ഡോ: പ്രേം കുമാര് വിജയന് (Hindu college , university of Delhi)
ഡോ: സി.എ അനസ് (Farook College)
ഡോ: ഷീബ കെ.എം (Sree Sankaracharya University of Sanskrit, Kalady)
ഡോ: അനന്ത കുമാര് ഗിരി (MIDS Chennai)
ഡോ: ഡി.പി.എസ് വെര്മ (Director, Shobhit UniversityProfessor, University of Delhi)
ഡോ: കരേന് ഗബ്രിയേല് (St. Stephen's College , University of Delhi)
ഡോ: അഷ്റഫ് എ കടക്കല് (Assistant Professor at University of Kerala)
തമീം. ടിബി(St Stephen's college, University Delhi )
ഡോ: മനോരഞ്ജന് മൊഹന്തി (university of Delhi)
ഡോ: അസീസ് തരുവണ (Farook College)
ഡോ: വെങ്കടേഷ് അത്രേയ (Bharathidasan University, Tamil Nadu)
ഡോ: സി.ടി കുര്യന്
ഡോ: ഫൈസി (Ecologist, Trivandrum)
ഡോ: പി.എ അസീസ് (Environmentalist, Coimbatore.)
നജ്ദ റൈഹാന് ( President, Fraternity Movement, Kerala )
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില് മരിച്ചു വീണ് കുഞ്ഞുങ്ങള്
26 Dec 2024 11:21 AM GMTസംഘപരിവാര് ഫാഷിസ്റ്റുകള്ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള് ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്ഗ്രസിനെ ഇന്ഡ്യ സഖ്യത്തില് നിന്നു പുറത്താക്കാന്...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന് നായര്ക്ക് അന്തിമോപചാരം അര്പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്സ്ജെന്ഡറിനെ വിവാഹം കഴിക്കാന് ആഗ്രഹം; മാതാപിതാക്കള്...
26 Dec 2024 10:00 AM GMT