- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജബീനാ ഇര്‍ഷാദിനെതിരായ സംഘപരിവാറിന്റെ ബലാല്‍സംഗ ഭീഷണി: നടപടി ആവശ്യപ്പെട്ട് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീനാ ഇര്‍ഷാദിനെ പൊതുനിരത്തില്‍ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയും സ്ത്രീത്വത്തെ അവഹേളിച്ചും സംഘപരിവാര്‍ കത്തയച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും കര്‍ശന നടപടി എടുക്കുകയും ചെയ്യുകയെന്നത് സുരക്ഷിത കേരളം എന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സാമൂഹിക-സാംസ്‌കാരികര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്ത്രീ അതിക്രമങ്ങള്‍ക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം ഭീഷണികളുടെ പിന്നില്‍. പാലത്തായി, വാളയാര്‍, ഹാഥ്‌റസ് വിഷയങ്ങളില്‍ ഇരകളുടെ നീതിക്കായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതാണ് ജബീനാഇര്‍ഷാദിനെപ്പോലുള്ള പെണ്‍ സാന്നിധ്യങ്ങളെ അവഹേളിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനു പ്രേരകം.
സംഘപരിവാര്‍ ക്രിമിനലുകള്‍ക്കൊപ്പം നില്‍ക്കാത്ത സ്ത്രീകളെയെല്ലാം ബലാല്‍സംഗ ഭീഷണികൊണ്ട് കീഴ്‌പ്പെടുത്തിക്കളയാം എന്ന അവരുടെ വ്യാമോഹത്തിനും ആത്മ വിശ്വാസത്തിനും കാരണം, പ്രതികളെ കയറൂരി വിടുന്ന സര്‍ക്കാര്‍ നയമാണ്. സ്ത്രീകള്‍ക്കുനേരെ അറപ്പുളവാക്കുന്ന ഭാഷ പ്രയോഗിക്കുകയും ഭീഷണിക്കത്തയക്കുകയും ചെയ്യുക എന്നത് സംഘപരിവാര്‍ വേട്ടക്കാരുടെ സ്ഥിരം നയമാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുകയും പഴുതടച്ച അന്വേഷണത്തിലൂടെ മാതൃകാപരമായ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുകയും പൊതു ഇടങ്ങളിലെ സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെ അജിത, കെ അംബുജാക്ഷന്‍, സണ്ണി എം കപിക്കാട്, പി സുരേന്ദ്രന്‍, കെ കെ ബാബുരാജ്, ലതികാ സുഭാഷ്, കെ കെ രമ, ഹമീദ് വാണിയമ്പലം, ഇ സി ആയിഷ, ദീപാ നിഷാന്ത്, അജീബ എം സാഹിബ, സോയ ജോസഫ്, ഗോമതി, സി വി ജമീല, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍, കെ പി ശശി, സി ആര്‍ നീലകണ്ഠന്‍, സി കെ അബ്ദുല്‍ അസീസ്, മാഗ്ലിന്‍ ഫിലോമിന, സോണിയ ജോര്‍ജ്ജ്, ഡോ. ജെ ദേവിക, കുല്‍സു ടീച്ചര്‍, ജോളി ചിറയത്ത്, മൃദുലാ ദേവി, ആര്‍ അജയന്‍, കെ കെ റൈഹനത്ത്, എന്‍. സുബ്രഹ്‌മണ്യന്‍, തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ. രേഖാ രാജ്, അംബിക മറുവാക്ക്, ഡോ. വര്‍ഷ ബഷീര്‍, വിനീത വിജയന്‍, വിജി പെണ്‍കൂട്ട്, സബ്ലു തോമസ്, അഡ്വ. ഫാത്തിമ തഹ് ലിയ, അഫീദാ അഹ്‌മദ്, സുല്‍ഫത്ത് എം, അഡ്വ. ബിന്ദു അമ്മിണി, അഡ്വ. സുജാത വര്‍മ, വിനീത വിജയന്‍, ഷംസീര്‍ ഇബ്രാഹിം, മൃദുല ഭവാനി, അഡ്വ. ആനന്ദ കനകം, ഡോ. പ്രിയാ സുനില്‍, മജീദ് നദ് വി, ഷബ്‌നാ സിയാദ്, അഡ്വ. കെ കെ പ്രീത, അഡ്വ. സ്വപ്ന ജോര്‍ജ്ജ്, ഷമീന ബീഗം, മിനി വേണുഗോപാല്‍, റഷീദ് മക്കട, ഉഷാകുമാരി, അര്‍ച്ചന പ്രിജിത്ത്, സാജിദ ഷജീര്‍, മിനി കെ ഫിലിപ്പ് എന്നിവരാണ് പ്രസ്താവയില്‍ ഒപ്പുവച്ചത്.
Sangh Parivar's rape threat against Jabeena Irshad: Socio-cultural activists demand action
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMT