Latest News

സന്തോഷ് ട്രോഫി: കീരിടം നിലനിര്‍ത്താന്‍ കച്ചമുറക്കി കേരളം; ടീമിനെ നാളെ പ്രഖ്യാപിക്കും

21 വയസിന് താഴെയുള്ള അഞ്ചു താരങ്ങള്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെയായിരിക്കും നാളെ പ്രഖ്യാപിക്കുക. പുതുമുഖ താരങ്ങള്‍ക്കും ടീമില്‍ ഇടമുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.

സന്തോഷ് ട്രോഫി: കീരിടം നിലനിര്‍ത്താന്‍ കച്ചമുറക്കി കേരളം; ടീമിനെ നാളെ പ്രഖ്യാപിക്കും
X

കൊച്ചി: സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ നാളെ കൊച്ചിയില്‍ പ്രഖ്യാപിക്കും.കഴിഞ്ഞ വര്‍ഷം നേടിയ കീരീടം നിലനിര്‍ത്തുകയെന്ന് ഉറച്ച ലക്ഷ്യവുമായിട്ടാണ് ടീം ഇത്തവണ കളത്തില്‍ ഇറങ്ങുക. 21 വയസിന് താഴെയുള്ള അഞ്ചു താരങ്ങള്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെയായിരിക്കും നാളെ പ്രഖ്യാപിക്കുക. പുതുമുഖ താരങ്ങള്‍ക്കും ടീമില്‍ ഇടമുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. 2017 സന്തോഷ് ട്രോഫിയില്‍ കേരളത്തെ സെമിഫൈനലിലെത്തിച്ച വി പി ഷാജിയാണ് നിലവിലെ ചാംപ്യന്‍മാരായ കേരളത്തെ ഇത്തവണ പരിശീലിപ്പിക്കുന്നത്. മില്‍ട്ടണ്‍ ആന്റണിയാണ് സഹ പരിശീലകന്‍. ജനുവരി ആദ്യം തിരുവനന്തപുരത്ത് തുടങ്ങിയ പരിശീലന ക്യാംപ പിന്നീട് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. 30 പേരാണ് ക്യാംപിലുള്ളത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ബംഗാളില്‍ കിരീടം നേടിയ ടീമിലെ ഭൂരിഭാഗം പേരും നിലവിലെ ക്യാംപിലുണ്ട്. ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ തമിഴ്‌നാട് നെയ്‌വേലിയിലാണ് കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ ബി ഗ്രൂപ്പ് യോഗ്യത മല്‍സരങ്ങള്‍ നടക്കുന്നത്. ുഫെബ്രുവരി 4ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ തെലുങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.


Next Story

RELATED STORIES

Share it