- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി: അല്‍ അസീറില്‍ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
ശക്തമായ മലവെള്ളപ്പാച്ചിലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആമിര്‍ ബിന്‍ മൂസ ഇറങ്ങുന്നത് മറ്റുള്ളവര്‍ എതിര്‍ക്കുകയും തടയുകയും ചെയ്‌തെങ്കിലും ഇത് വകവെക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
BY NAKN8 Jan 2021 1:06 PM GMT

X
NAKN8 Jan 2021 1:06 PM GMT
അബഹ: സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട അഹദ് തര്‍ബാനിലെ വാദി അഅ്ശാറില്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കുട്ടിയെ സൗദി യുവാവ് സാഹസികമായി രക്ഷിച്ചു. താഴ്‌വരയുടെ കരയില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ വീക്ഷിക്കുന്നതിനിടെ കരയിടിഞ്ഞ് എല്ലാവരും വെള്ളത്തില്‍ പതിക്കുകയായിരുന്നു. പതിനാറുകാരനായ കുട്ടി ഒഴികെ എല്ലാവരും വെള്ളത്തില്‍ നിന്ന് കരക്കു കയറി. എന്നാല്‍ രക്ഷപ്പെടാന്‍ കഴിയാതെവന്ന കുട്ടി ശക്തമായ ഒഴുക്കിലേക്ക് നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സൗദി യുവാവ് ആമിര്‍ ബിന്‍ മൂസ അല്‍ശഹ്‌രി വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.
ശക്തമായ മലവെള്ളപ്പാച്ചിലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആമിര്‍ ബിന്‍ മൂസ ഇറങ്ങുന്നത് മറ്റുള്ളവര്‍ എതിര്‍ക്കുകയും തടയുകയും ചെയ്‌തെങ്കിലും ഇത് വകവെക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട കുട്ടി ഒഴുകിപ്പോകുന്നതിന്റെയും ആമിര്‍ അല്‍ശഹ്‌രിയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Next Story
RELATED STORIES
ചരിത്രം തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിസമ്മതിച്ച...
18 Jun 2025 4:25 AM GMTഅച്ഛന്റെ കൈയ്യില്‍ നിന്നും വീണ് നാലുവയസുകാരന് മരിച്ചു
18 Jun 2025 3:55 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാവും: ...
18 Jun 2025 3:20 AM GMTസയണിസ്റ്റ് രാഷ്ട്രത്തെ നേരിടുന്നതില്‍ വിട്ടുവീഴ്ച്ചയില്ല: ആയത്തുല്ലാ...
18 Jun 2025 3:00 AM GMTഹിന്ദുത്വര്‍ ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച മുസ്ലിം യുവാവ് മരിച്ചു...
18 Jun 2025 2:34 AM GMT''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMT