Latest News

സൗദിയില്‍ പ്രതിദിനം നിര്‍മിക്കുന്നത് 25 ലക്ഷം മാസ്‌കുകള്‍

സൗദിയില്‍ കഴിഞ്ഞ 14 ദിവസങ്ങളിലായി മാസ്‌കുകളുടെ ശരാശരി ഇറക്കുമതി ഒരു കോടിയാണ്.

സൗദിയില്‍ പ്രതിദിനം നിര്‍മിക്കുന്നത് 25 ലക്ഷം മാസ്‌കുകള്‍
X

റിയാദ്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ പ്രതിദിനം നിര്‍മിക്കുന്നത് 25 ലക്ഷം മാസ്‌കുകള്‍. രാജ്യത്തെ 9 ഫാക്ടറികളിലായിട്ടാണ് ഇത്രയും മാസ്‌കുകള്‍ നിര്‍മിക്കുന്നത്. പ്രാദേശിക വിപണിയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനാണ് മാസ്‌ക് നിര്‍മാണം വര്‍ധിപ്പിച്ചതെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് ജറാ അല്‍ ജറ പറഞ്ഞു.

സൗദിയില്‍ കഴിഞ്ഞ 14 ദിവസങ്ങളിലായി മാസ്‌കുകളുടെ ശരാശരി ഇറക്കുമതി ഒരു കോടിയാണ്. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക വിപണിയില്‍ മതിയായ എണ്ണം മാസ്‌കുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംഭരണവും ഉദ്ദേശിക്കുന്നുണ്ട്. പ്രാദേശികമായി ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അംഗീകാരം നല്‍കുകയും ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മാസ്‌ക് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Saudi factories produce 2.5 million masks daily

Next Story

RELATED STORIES

Share it