Latest News

കൊവിഡ് വ്യാപനം പെട്ടൊന്നൊന്നും കെട്ടടങ്ങില്ലെന്ന് സുപ്രിംകോടതി

കൊവിഡ് വ്യാപനം പെട്ടൊന്നൊന്നും കെട്ടടങ്ങില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം പെട്ടന്നൊന്നും കെട്ടടങ്ങില്ലെന്ന് ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. ജസ്റ്റ്‌സ് രോഹിത് നരിമാന്‍ അധ്യക്ഷനും ജസ്റ്റിസ് നവിന്‍ സിന്‍ഹയും ബി ആര്‍ ഗവായ് അംഗവുമായ ബെഞ്ചാണ് രാജ്യത്തെ കൊവിഡ് വ്യാപനത്തെ കുറിച്ച് ആശങ്ക അറിയിച്ചത്. മയക്കുമരുന്ന് കേസില്‍ ജയിലിലടക്കപ്പെട്ട വ്യവസായ പ്രമുഖനായ ജഗ്ജിത് സിങ് ഛഹാലിന്റെ പരോളുമായി ബന്ധപ്പെട്ട കേസിലാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.

ജനങ്ങള്‍ തിങ്ങിനിറഞ്ഞ ജയിലിലേക്ക് ഇപ്പോള്‍ പരോളിലിരിക്കുന്ന ഒരാളെ തിരിച്ചയയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. ഛലാല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും വരെയാണ് പരോള്‍ നീട്ടിയത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജയിലുകളിലെ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഒരു കമ്മിറ്റിയുണ്ടാക്കണമെന്ന് സുപ്രിംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഏഴ് വര്‍ഷത്തില്‍ കവിയാതെ ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് കൊവിഡ് വ്യാപന ഭീതിയുടെ അടിസ്ഥാനത്തില്‍ പരോള്‍ നല്‍കാനായിരുന്നു വിധി.

Next Story

RELATED STORIES

Share it