Latest News

ഷര്‍ജീല്‍ ഇമാമിനെതിരേ യുഎപിഎ: എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കണമെന്ന ഹരജിയില്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞ് സുപ്രിം കോടതി

ഷര്‍ജീല്‍ ഇമാമിനെതിരേ യുഎപിഎ: എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കണമെന്ന ഹരജിയില്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞ് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: തനിക്കെതിരേയുള്ള എല്ലാ കേസുകളും ഒന്നിച്ച് ഒരേ ഏജന്‍സി അന്വേഷിക്കണമെന്ന ജെ എന്‍ യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ കേസില്‍ സുപ്രിം കോടതി ഡല്‍ഹി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗവുമായ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് പരാതി പരിഗണിച്ചത്. പത്ത് ദിവസത്തിനകം ഡല്‍ഹി സര്‍ക്കാരിനോട് വിശദമായ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ ഒരാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തെറ്റെന്നുമില്ലെന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് ഭൂഷന്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 15ന് ഡല്‍ഡി ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയില്‍ നടത്തിയ ഷര്‍ജീല്‍ ഇമാനിന്റെ പ്രസംഗം ജനങ്ങളെ കലാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി യുഎപിഎ പ്രകാരം കേസെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിഅ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു ശേഷമാണ് ജാമിഅ നഗറിലും ന്യൂഫ്രണ്ട്‌സ് കോളനിയിലും കലാപം നടന്നതെന്നാണ് പോലിസിന്റെ ആരോപണം.

Next Story

RELATED STORIES

Share it