Latest News

അയോഗ്യതാ നോട്ടിസ്‌: ഹൈക്കോടതി വിധിക്കെതിരേ രാജസ്ഥാന്‍ സ്‌പീക്കര്‍ സുപ്രിം കോടതിയില്‍

അയോഗ്യതാ നോട്ടിസ്‌: ഹൈക്കോടതി വിധിക്കെതിരേ രാജസ്ഥാന്‍ സ്‌പീക്കര്‍ സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനും 18 എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ്‌ നല്‍കിയ സ്‌പീക്കറുടെ നടപടി ജൂലൈ 24 വരെ താല്‍ക്കാലികമായി മാറ്റിവയ്‌ക്കാന്‍ ഉത്തരവിട്ട രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ സ്‌പീക്കര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ്‌ ഇന്ന്‌ 11 മണിക്ക്‌ പരിഗണിക്കും. അരുണ്‍ മിശ്രയുടെ ബെഞ്ചിലാണ്‌ കേസുള്ളത്‌. ബി ആര്‍ ഗവായ്‌, കൃഷ്‌ണ മുരാരി തുടങ്ങിയവരാണ്‌ മറ്റ്‌ ജഡ്‌ജിമാര്‍.

മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും തമ്മിലുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്നാണ്‌ സച്ചിനും കൂട്ടാളികളും പാര്‍ട്ടി വിടുന്നത്‌. ഇത്‌ കോണ്‍ഗ്രസ്സിനിടയില്‍ വലിയ പ്രതിസന്ധിക്ക്‌ കാരണമായി. വിമതര്‍ ബിജെപിയില്‍ ചേരുമെന്ന കോണ്‍ഗ്രസ്സ്‌ ആരോപണം സച്ചിന്‍ പിന്നീട്‌ നിഷേധിച്ചു. തനിക്ക്‌ ബിജെപിയില്‍ ചേരുന്നതിന്‌ കോടികള്‍ വാഗ്‌ദാനം ചെയ്‌തെന്ന കോണ്‍ഗ്രസ്സ്‌ എംഎല്‍എയുടെ വെളിപ്പെടുത്തലിനെതിരേ വിമതര്‍ പരാതി നല്‍കിയിട്ടുണ്ട്‌. അതിനിടയിലാണ്‌ സ്‌പീക്കര്‍ സച്ചിനെയും സഹപ്രവര്‍ത്തകരെയും അയോഗ്യരാക്കി നോട്ടിസ്‌ പുറപ്പെടുവിച്ചത്‌. അതിനെതിരേയുള്ള പരാതിയില്‍ നാളെ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്‌ സ്‌പീക്കര്‍ സുപ്രിം കോടതിയില്‍ പരാതി നല്‍കിയത്‌.

Next Story

RELATED STORIES

Share it