Latest News

സ്കൂൾ കലോത്സവം: മത്സരാർത്ഥികൾക്ക് ഓട്ടോ ചാർജ്ജിൽ ഇളവ് നൽകും

സ്കൂൾ കലോത്സവം: മത്സരാർത്ഥികൾക്ക് ഓട്ടോ ചാർജ്ജിൽ ഇളവ് നൽകും
X

കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് ഓട്ടോ ചാർജ്ജിൽ ഇളവ് നൽകും. കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിലാണ് ഇളവ് നൽകുക.

യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന് 3 രൂപ ഇളവ് നൽകും. രാത്രി കാല സർവീസിന് അമിത ചാർജ് നിശ്ചയിച്ച പരിധി രാത്രി 10 മണിയിൽ നിന്ന് 11.30ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേർത്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ ധാരണയായി.

പി.ടി.എ റഹിം എം എൽ എ അധ്യക്ഷനായിരുന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കൺവീനർ പി അബ്ദുൽ ജലീൽ സ്വാഗതവും, ജോയൻ്റ് കൺവീനർ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it