Latest News

സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം വ്യക്തി സ്വാതന്ത്ര്യം തകര്‍ക്കുന്നതാവരുത്:നാഷണല്‍ വിമന്‍സ് ഫ്രണ്ട്

കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് അജണ്ടകള്‍ വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമറുന്നിസ ചൂണ്ടിക്കാട്ടി

സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം വ്യക്തി സ്വാതന്ത്ര്യം തകര്‍ക്കുന്നതാവരുത്:നാഷണല്‍ വിമന്‍സ് ഫ്രണ്ട്
X
തിരുവനന്തപുരം:ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയും ആണ്‍കുട്ടികള്‍ക് ട്രൗസറും എന്ന യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും വ്യക്തി സ്വാതന്ത്ര്യം ഹനിക്കലാണെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കമറുന്നിസ പറഞ്ഞു.

അനുവദനീയമല്ലാത്തത് ചെയ്യാന്‍ ഒരു സമുദായത്തിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നത് അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും പഠനത്തെ സാരമയി ബാധിക്കുകയും ചെയ്യും.കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് അജണ്ടകള്‍ വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമറുന്നിസ ചൂണ്ടിക്കാട്ടി.

സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ലക്ഷദ്വീപിലെ ജനതയുടെ മേല്‍ ഇത്തരം വര്‍ഗീയവും ജനദ്രോഹ പരവുമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് ദുരൂഹമാണ്. ഇതുമൂലം ലക്ഷദ്വീപ് ജനത അരക്ഷിതാവസ്ഥയിലാവുകയാണ് ചെയ്യുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കുന്നത് വിമര്‍ശകരെ നിശബ്ദരാക്കുന്ന നടപടിയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ജനാധിപത്യ സമൂഹം പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it