Latest News

പശുക്കശാപ്പ് ആരോപണത്തെ തുടര്‍ന്ന് ത്രിപുരയില്‍ സംഘര്‍ഷം; സിആര്‍പിഎഫിനെ വിന്യസിച്ചു

പശുക്കശാപ്പ് ആരോപണത്തെ തുടര്‍ന്ന് ത്രിപുരയില്‍ സംഘര്‍ഷം; സിആര്‍പിഎഫിനെ വിന്യസിച്ചു
X

അഗര്‍ത്തല: ത്രിപുരയിലെ മോഹന്‍പൂരിലെ ഗോപാല്‍നഗറില്‍ പശുക്കശാപ്പ് നടന്നെന്ന് ആരോപിച്ച് വര്‍ഗീയ സംഘര്‍ഷം. അബു മിയ എന്നയാള്‍ പശുവിനെ കശാപ്പ് ചെയ്തുവെന്ന പ്രചാരണമാണ് അക്രമങ്ങള്‍ക്ക് കാരണമായത്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് സിആര്‍പിഎഫിനെയും കൂടുതല്‍ പോലിസിനെയും വിന്യസിച്ചതായി ലോക്കല്‍ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it