Latest News

തെരുവുനായ ശല്യം രൂക്ഷം; എസ്ഡിപിഐ നഗരസഭ മാര്‍ച്ച് നടത്തി

തെരുവുനായ ശല്യം രൂക്ഷം; എസ്ഡിപിഐ നഗരസഭ മാര്‍ച്ച് നടത്തി
X

ഇരിട്ടി : നഗരസഭ പരിധിയില്‍ അടിക്കടിയുണ്ടാവുന്ന തെരുവുനായ ആക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നഗരസഭ കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി നഗരസഭ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി എന്‍ സി ഫിറോസ്, ഇബ്രാഹിം പുന്നാട് എന്നിവര്‍ സംസാരിച്ചു.

എക്‌സ്സൈസ് ഓഫീസ് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് മുനിസിപ്പല്‍ പ്രസിഡന്റ് റയീസ് നാലകത്ത്, ഖലീല്‍ ഉളിയില്‍,റാഷിദ് സ്, നിഷാദ് ചാവശ്ശേരി,ഫൈസല്‍ മര്‍വ, സീനത്ത് നടുവനാട്,ആയിഷ സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it