- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസ്: ഗൂഢാലോചന നടത്തിയവരിലൊരാളായ ആലപ്പുഴ ജില്ലാ പ്രചാരക് ഒളിവില്‍
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരക് ശ്രീനാഥ് ഒളിവില്‍. ഇയാളാണ് കൊലപാകം നടത്തുന്നതിന്റെ മുഖ്യസൂത്രധാരനെന്നാണ് പോലിസ് സംശയിക്കുന്നത്. കരുനാഗപ്പള്ളിയിലെ ഒരു കൊലക്കേസില്‍ പ്രതിയാണ് ഇയാള്‍. കൊല്ലം സ്വദേശിയാണ്.
ആലപ്പുഴ തൊണ്ടംകുളങ്ങരയിലെ ആര്‍എസ്എസ്സ് കാര്യാലയത്തിലെ ഇയാളുടെ മുറിയില്‍ വച്ചാണ് കൊലപാതം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കിയത്. അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ചേര്‍ന്നാണ് അക്രമി സംഘത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്തത്.
അതേസമയം കൊലപാതകം ഗൂഢാലോചന നടത്തുന്നതില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെ ആലപ്പുഴ ജില്ലാ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. കെ എസ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയത് ഇയാളാണ്.
ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ 15 പേര് അറസ്റ്റിലായി.
ഡിസംബര്‍ 18ന് രാത്രി 7.30നാണ് മണ്ണഞ്ചേരി പൊന്നാട് റോഡില്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഷാന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലിസ് റിമാന്റ് റിപോര്‍ട്ടിലും പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എസ്ഡിപിഐ നേതാക്കളെ കൊലപ്പെടുത്താന്‍ ആസൂത്രണം തുടങ്ങിയത്. ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ച് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍എസ്എസ് നേതാക്കള്‍ ആണെന്നും റിമാന്റ് റിപോര്‍ട്ട് പറയുന്നു.
കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ കൂടി പിടിയിലാകാനുണ്ട്. വല്സന് തില്ലങ്കേരി അടക്കമുള്ള തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്ക് കൊലയുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. എന്നാല്‍ ഇവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല.
കണ്ണൂരുകാരനായ വല്സന് തില്ലങ്കേരി ആലപ്പുഴ ജില്ലയിലെത്തി പ്രകോപനപരമായി പ്രസംഗിച്ച അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നത്. ഇക്കാര്യം പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ ആര്‍എസ്എസ് ജില്ലാ പ്രചാരകില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും പോലിസ് പറഞ്ഞു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT