Latest News

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് വേണ്ടി വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പിച്ചത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് വേണ്ടി വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പിച്ചത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
X

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു ആലപ്പുഴ ബീച്ചിലെ കടകള്‍ അടപ്പിച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എം ജയരാജ്. കടകള്‍ അടച്ചിടല്‍ സുരക്ഷയുടെ ഭാഗമെന്ന് പോലിസ് പറയുന്നത് സാമാന്യ ബോധത്തിനു നിരക്കാത്തതും ജനാതിപത്യ വിരുദ്ധവും രാജവാഴ്ച പ്രതീതി ജനിപ്പിക്കുന്നതുമാണ്. ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ തറവാടക അടച്ചിട്ടാണ് ഈ ബീച്ചിലെ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. അന്നന്നത്തെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു പോരുന്ന സാധാരണക്കാരാണ് അവിടെയുള്ളത്. അത്തരത്തിലുള്ളവരെ ദ്രോഹിക്കുന്ന നിലപാട് ആണ് പോലിസ് സ്വീകരിച്ചത്. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അധികാരികള്‍ തീരുമാനിച്ചാല്‍ കേരളത്തിലെ വ്യവസായ രംഗത്തെ തന്നെ അത് സാരമായി ബാധിക്കും. സംസ്ഥാനത്തെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായിട്ടുള്ള ആലപ്പുഴയുടെ ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അവധി ആഘോഷിക്കാന്‍ വരുന്ന സ്വദേശികളെയും വിദേശികളെയും മുന്‍നിര്‍ത്തി മാത്രമാണ് കച്ചവടം നടക്കുന്നത് അവധിക്കാലം ആകുമ്പോള്‍ മാത്രം കച്ചവടം കിട്ടുന്ന രീതിയിലുള്ള ഒരു സ്ഥിതിവിശേഷമാണ് ഇവിടെ ഉള്ളത്. പോലീസിന്റെ ഇത്തരം നീക്കം വ്യാപാരികള്‍ക്ക് വളരെ അധികം ബുദ്ധിമുട്ട് സൃഷ്ടിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് സംവിധാനത്തിന്റെ കെടുകാര്യസ്ഥത വിളിച്ചോതുന്നതായിരുന്നു ഈ നീക്കമെന്നും എം ജയരാജ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it