Latest News

തെരുവുനായകളെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് കുട്ടി മരണപ്പെട്ട സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

തെരുവുനായകളെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് കുട്ടി മരണപ്പെട്ട സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
X

പാറാട്: തെരുവു നായകളെ കണ്ട് ഭയന്നോടി അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരണപ്പെട്ട മുഹമ്മദ് ഫസലിന്റെ മരണത്തിന് ഉത്തരവാദികള്‍ അധികാരികളുടെ നിസ്സംഗതയും കാര്യക്ഷമമില്ലായ്മയാണെന്നും ചൂണ്ടിക്കാട്ടി എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രകടനം പോലിസ് തടഞ്ഞു.

സംസ്ഥാനത്തിലുടനീളം അനുദിനം തെരുവുനായകളുടെ ആക്രമണം പതിവായി കൊണ്ടിരിക്കുകയാണെന്നും മരണപ്പെട്ട മുഹമ്മദ് ഫസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹാറൂണ്‍ കടവത്തൂര്‍ ആവശ്യപ്പെട്ടു,എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് റിജാസ് തവരയില്‍ വൈ:പ്രസിഡന്റ് സഹീര്‍ പുറക്കളം സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയില്‍ ,മുസവ്വിര്‍ പാനൂര്‍ റാഷിദ് കുന്നോത്ത്പറമ്പ് എന്നിവര്‍ സംസാരിച്ചു

Next Story

RELATED STORIES

Share it