Latest News

എസ്ഡിപിഐ വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു

എസ്ഡിപിഐ വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു
X

ആലത്തിയൂര്‍: വഖ്ഫ്-മദ്രസ സംവിധാനം തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എസ്ഡിപിഐ ദേശീയ വ്യാപകമായി നടത്തുന്ന വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി തവനൂര്‍ മണ്ഡലം വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കള്‍ ഫലപ്രദമായി ഉപയോഗിച്ച് മുസ് ലിംകള്‍ ശാക്തീകരണത്തിലൂടെ മുഖ്യധാരയിലേക്ക് വരുന്നത് തടയിടാനാണ് രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി വിഷയ അവതരണം നടത്തി സംസാരിച്ചു. സമിതി ചെയര്‍മാന്‍ മരക്കാര്‍ ഹാജി മാങ്ങാട്ടൂര്‍ അധ്യക്ഷ വഹിച്ച പരിപാടിയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി,വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍, എസ്ഡിപിഐ തവനൂര്‍ മണ്ഡലം പ്രസിഡന്റ് റഷീദ് തൃപ്പാലൂര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ പറയുകയും ചെയ്തു. സമിതി കണ്‍വീനര്‍ ആദില്‍ മംഗലം,എസ്ഡിപിഐ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കരീം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it