- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക: എസ് ഡി പി ഐ
കോഴിക്കോട്: വടകര താലുക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കി പതിറ്റാണ്ട് കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമില്ലാതെ ജനങ്ങൾ ഏറെ പ്രയാസപ്പൊടുകയാണെന്ന് എസ്ഡിപിഐ പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രിയുടെ വികസനത്തിന് ആറ് നില കെട്ടിടം അനുവദിച്ചിട്ട് ആശുപത്രി വികസന സിമിതിയുടെയും അധികാരികളുടെയും പിടിപ്പ് കേട്കെണ്ടും ആസുത്രണമില്ലായ്മ കൊണ്ടും നാല് നിലയിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്.
ആശുപത്രിയെ
ആശ്രയിക്കുന്ന തൊട്ടിൽപ്പാലം മുതൽ പേരാമ്പ്ര വരെയുള്ള മലയോര മേഖലയിലെ പാവപ്പെട്ടവരും അഴിയൂർ മുതൽ പയ്യോളി വരെയുള്ള തീരദേശ നിവാസികളുടെ യും ഏക ആശ്രയമാണ് ജില്ല ആശുപത്രി. നാളിതുവരെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ജില്ല പഞ്ചായത്തടക്കം കുറ്റകരമായ മൗനത്തിലാണെന്നും എസ്‌ഡിപിഐ ആരോപിച്ചു.
ജില്ലാ ആശുപത്രിക്ക് ആവശ്യമായ ഡോക്ടർമാർ സ്റ്റാഫുകൾ എന്നിവരുടെ കുറവ്,
ആക്സിഡന്റ് ട്രോമാ കെയർസംവിധാനത്തിന്റെ അഭാവം,
സ്കാനിങ് സെന്റർ ഇല്ലാത്തത്,
ഫോറൻസിക് വിദഗ്ദൻ ഇല്ലാത്തത്,
24 മണിക്കൂറും ഫാർമസി സംവിധാനം, കിടത്തി ചികിത്സക്ക് അവശ്യമായ ബെഡ് സംവിധാനം ഇല്ലാത്തത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നാളിതുവരെ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചിട്ടില്ല.
ഇതു മുതലെടുത്തു കൊണ്ട് ആശുപത്രിക്ക് ചുറ്റും കൂണ് പോലെ മുളച്ച് പൊന്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് രോഗികളെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ ച്ചെയ്യുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് എസ്ഡിപിഐ വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്.
ധർണ്ണ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടൻചിറ
ഉത്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി പി ടി അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ കെ വി പി, എസ് ഡി ടി യു ജില്ലാ സെക്രട്ടറി ശ്രീജിത്ത് വേളം, വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ഷംന ചോറോട് എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിക്കും.
ജനങ്ങൾക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണം സർക്കാരിന്റെ ഔദാര്യമല്ല ഉത്തരവാദിത്വമാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന
പ്രതിഷേധ സമരത്തിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും ഒപ്പം നിൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT