- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കിയ എസ്ബിഐ നടപടി ജനവിരുദ്ധം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് എസ്ഡിപിഐ
സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എടിഎം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണ്
തിരുവനന്തപുരം: സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ്ബിഐയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ നാളെ സംസ്ഥാന വ്യാപകമായി എസ്ബിഐ ബ്രാഞ്ചുകള്‍ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എടിഎം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണ്. മഹാമാരി വിതച്ച ഗുരുതരമായ സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും പിടിച്ചുനില്‍ക്കുന്നത് ചെക്കുകള്‍ നല്‍കിയാണ്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധന വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങി നടക്കുന്ന സഹസ്ര കോടീശ്വരന്മാരായ കോര്‍പറേറ്റുകള്‍ക്കെതിരേ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത എസ്ബിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സാധാരണക്കാരെ കൊള്ളയടിക്കാനും പിച്ച ചട്ടിയില്‍ കൈയിട്ടുവാരാനുമാണ് ശ്രമിക്കുന്നത്. സമ്പൂര്‍ണ വിലക്കയറ്റത്തിലൂടെയും വരുമാന നഷ്ടത്തിലൂടെയും നിലയില്ലാക്കയത്തിലായ ജനത നിലനില്‍പ്പിനായി ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT