Latest News

കര്‍ഷക കൂട്ടക്കൊലക്കെതിരേ എസ്ഡിപിഐ രാജ് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസ് നടപടിയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങരയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ പാര്‍ട്ടി സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: യുപിയിലെ കര്‍ഷക കൂട്ടക്കൊലക്കെതിരേ എസ്ഡിപിഐ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസ് നടപടിയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങരയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ പാര്‍ട്ടി സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. യുപിയില്‍ നടക്കുന്നത് നരനായാട്ടാണ്. ജനധിപത്യ ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണ് യുപിയിലെ സംഭവങ്ങള്‍. മോഹന്‍ ഭിഷ്ത് അധികാരത്തിലെത്തിയ ശേഷം യുപി ഗുണ്ടകളുടെയും അക്രമികളുടെയും അതിക്രമങ്ങള്‍ കൊണ്ട് ഒരു വനരാജായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഏകദേശം ഒരു വര്‍ഷമായി പ്രതിഷേധത്തിലാണ്. ഈ കാലയളവില്‍ നിരവധി കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട്. തങ്ങളുടെ ചങ്ങാത്ത മുതലാളിമാരുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യത്തോട് വിമുഖത കാണിക്കുകയാണെന്നും ഉദ്ഘാടനത്തില്‍ അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു.

മാര്‍ച്ചില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, അരുവിക്കര മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ തൊളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it