- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനേക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി എസ്ഡിപിഐ

മലപ്പുറം: മനേക ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും പദവിക്ക് നിരക്കാത്തതുമാണെന്നും മലപ്പുറം ജില്ലയെ ഒന്നടങ്കം അപമാനിച്ച അവരുടെ പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. കാലങ്ങളായി സംഘ് പരിവാര്‍ ശക്തികള്‍ മലപ്പുറം ജില്ലയെ അപകരീര്‍ത്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളുടെ പിന്തുടര്‍ച്ചയാണ് മനേക ഗാന്ധിയുടെ പ്രസ്താവന. പാലക്കാട് ജില്ലയില്‍ പന്നികളെ കുടുക്കാന്‍ കൃഷിക്കാര്‍ പൈനാപ്പിളില്‍ പടക്കം വച്ചത് പൊട്ടി ഗര്‍ഭിണിയായ പിടിയാന ചെരിയാനിടയായ വാര്‍ത്ത കണ്ട് മലപ്പുറം ജില്ലക്കാരാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുകയായിരുന്നു മനേക. മലപ്പുറം ജില്ലക്കാര്‍ ക്രൂരന്മാരാണെന്നും മനേക ഗാന്ധി ട്വീറ്റ് ചെയ്തു.
വസ്തുതകള്‍ക്ക് നിരക്കാത്തതും യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത നുണക്കഥകള്‍ പറഞ്ഞ് മലപ്പുറം ജില്ലയിലെ ഒരു ജനവിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് മനേക ഗാന്ധി ശ്രമിക്കുന്നത്. ഇത് സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയും മതസൗഹാര്‍ദത്തിന് പേര് കേള്‍ക്കുകയും ചെയ്ത ജില്ലയാണ് മലപ്പുറം. ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ല. ഇനി ജില്ലയിലാണെങ്കില്‍ തന്നെ പ്രത്യേക മതങ്ങള്‍ തമ്മിലുള്ള ധ്രുവീകരണത്തിന് കാരണമാവുന്ന പ്രസ്താവനയാണിത്. ഇത് പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന്...
28 Jun 2025 11:45 AM GMT