Latest News

ഓഹരികളില്‍ കൃത്രിമം കാണിച്ചു; മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളില്‍ പിഴയായി ഒടുക്കണമെന്നാണ് സെബിയുടെ ഉത്തരവ്.

ഓഹരികളില്‍ കൃത്രിമം കാണിച്ചു; മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി
X

മുംബൈ: ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി. 2007ല്‍ റിലയന്‍സ് പെട്രോളിയം ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ചെയര്‍മാന്‍ മുകേഷ് അംബാനിക്കും സെബി പിഴയിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളില്‍ പിഴയായി ഒടുക്കണമെന്നാണ് സെബിയുടെ ഉത്തരവ്. ഇതു കൂടാതെ നവി മുംബൈ സെസ് കമ്പനി 20 കോടി, മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെയും അടയ്ക്കണം.

2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ പറയുന്നത്. ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലെ വിശ്വാസം നഷ്ടപ്പെടുത്തും. ഓഹരികളുടെ എണ്ണത്തിലും വിലയിലും നടത്തുന്ന വഞ്ചന വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം കെടുത്തുമെന്നും ഉത്തരവില്‍ സെബി വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it