Latest News

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആക്രമണം; യുഎസിലെ നിശാക്ലബ് വെടിവയ്പില്‍ 11 പേര്‍ക്ക് പരിക്ക്

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആക്രമണം; യുഎസിലെ നിശാക്ലബ് വെടിവയ്പില്‍ 11 പേര്‍ക്ക് പരിക്ക്
X

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അമസൂറ നിശാക്ലബില്‍ വ്യാഴാഴ്ച നടന്ന കൂട്ട വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎസില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.

നേരത്തെ, പുതുവത്സര ദിനത്തില്‍ ന്യൂ ഓര്‍ലിയന്‍സ് ഫ്രഞ്ച് ക്വാര്‍ട്ടറിലെ ബര്‍ബണ്‍ സ്ട്രീറ്റിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ മനഃപൂര്‍വ്വം പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റിയിരുന്നു. ബുധനാഴ്ച ട്രംപ് ലാസ് വെഗാസ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ രാജ്യത്തെ ഏതെങ്കിലും കമ്മ്യൂണിറ്റികള്‍ക്കെതിരായ ഒരു ആക്രമണവും സഹിക്കാനും ന്യായീകരിക്കാനും കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it