Latest News

മണിപ്പൂരില്‍ ബസ് യാത്രക്ക് അകമ്പടിയൊരുക്കി സുരക്ഷാസേന, സംഘര്‍ഷം

മണിപ്പൂരില്‍ ബസ് യാത്രക്ക് അകമ്പടിയൊരുക്കി സുരക്ഷാസേന, സംഘര്‍ഷം
X

ഇംഫാല്‍: കുക്കി ഗോത്രങ്ങളുടെ പ്രതിഷേധത്തിനിടെ സുരക്ഷാ സേനയുടെ അകമ്പടിയോടെ യാത്ര പുനരാരംഭിച്ച സിവിലിയന്‍ ബസുകള്‍ക്ക് നേരെ പ്രതിഷേധം. ഇതിനേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. സുരക്ഷാ സേന നടത്തിയ ലാത്തിച്ചാര്‍ജില്‍, ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ച കുക്കി ഗോത്രങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് കീഴിലായ സംസ്ഥാനത്ത് ഇന്ന് മുതല്‍ എവിടെയും റോഡ് ഉപരോധങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും, ബാരിക്കേഡുകള്‍ സ്ഥാപിക്കുയും ചെയ്തു.

2023 മെയ് മുതല്‍ തുടങ്ങിയ മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇതുവരെ 250-ലധികം പേര്‍ മരിക്കുകയും 50,000-ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it