- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്‌സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുക്കള്‍ ക്ഷണിച്ചു വരുത്തും: വിസ്ഡം സെമിനാര്‍
തേഞ്ഞിപ്പാലം: പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് എസ്‌സിഇആര്‍ടി പുറത്തിറക്കിയ സമൂഹ ചര്‍ച്ചക്കായുള്ള കരട് രേഖയിലെ നിര്‍ദ്ദേശങ്ങള്‍ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്തുന്നതാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ജെന്‍ഡര്‍ പൊളിറ്റിക്‌സും, പാഠ്യപദ്ധതി പരിഷ്‌ക്കരണവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. നമ്മുടെ കുടുംബ സംവിധാനങ്ങളിലും,സാംസ്‌കാരിക മേഖലയിലും കുത്തഴിഞ്ഞ ജീവിതരീതി കടന്നു വരാന്‍ കാരണമാകുന്ന ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മത രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ആശയ പ്രതിരോധത്തിന് തയ്യാറാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കരിക്കുലത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ്. ലിബറല്‍ ചിന്താഗതിക്കാരുടെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള വേദിയായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
ഇത്രയും കാലം നമ്മുടെ നാട്ടില്‍ നിലനിന്ന് പോന്ന ആണ്‍ പെണ്‍ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ പോകുന്ന പ്രക്രിയയാണ് നടക്കാന്‍ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യന്‍ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ജന്‍ഡര്‍ ന്യൂട്രാലിറ്റി പാശ്ചാത്യന്‍ നാടുകളില്‍ ജന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് വഴിമാറിയതിന്റെ പേരില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
കുടുംബ സംവിധാനത്തെ ബാധിക്കുന്ന ഏതൊരു നീക്കവും കുത്തഴിഞ്ഞ ധാര്‍മിക രംഗത്തിന് കളമൊരുക്കും. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിന് പാഠപുസ്തകങ്ങള്‍ കാരണമാകരുത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ധാര്‍മിക സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു. മുന്‍ പിഎസ്‌സി മെമ്പര്‍ ആര്‍ എസ് പണിക്കര്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ: വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വിസ്ഡം ഹെല്‍ത്ത് സംസ്ഥാന സെക്രട്ടറി പി.എം ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി: ആദര്‍ശവും അജണ്ടയും,
പാഠ്യപദ്ധതി പരിഷ്‌കരണം ഒളിയജണ്ടകള്‍, ലൈംഗിക വിദ്യാഭ്യാസവും ഉദാരലൈംഗികതയും, സ്ത്രീ പുരുഷദ്വന്ദ്വവും ജീവിതവിശുദ്ധിയും , ആറാം നൂറ്റാണ്ടും പുരോഗമന ചര്‍ച്ചയും , സ്വതന്ത്രവാദം സമൂഹത്തെ പാകപ്പെടുത്തുമ്പോള്‍ , മുതലാളിത്ത ചതിക്കുഴിയും കമ്യൂണിസവും, എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.അബ്ദുല്ല ബാസില്‍ സി പി , ടി.കെ അശ്‌റഫ് , ഹാരിസ് ബ്‌നു സലീം, റഷീദ് കുട്ടമ്പൂര്‍, മുജീബ് മദനി ഒട്ടുമ്മല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT