Latest News

ഒമിക്രോണ്‍ സ്‌പെഷ്യല്‍ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ഒമിക്രോണ്‍ സ്‌പെഷ്യല്‍ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്
X

പൂനെ: ഒമിക്രോണ്‍ വകഭേദം ലക്ഷ്യപ്പെട്ട് വാക്‌സിന്‍ വികസിപ്പിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനവാല. ഒരു സ്വകാര്യ ടെലിവിഷന്‍ ചാലനിന് അനുവദിച്ച അഭിമുഖത്തിലാണ് കമ്പനി പുതിയ പദ്ധതികള്‍ വിശദീകരിച്ചത്. നൊവാവാക്‌സുമായി ചേര്‍ന്നാണ് പുതിയ വാക്‌സിന്‍ തയ്യാറാക്കുന്നത്.

ഒമിക്രോണ്‍ ബിഎ5 വകഭേദത്തിനുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ തയ്യാറാവും.

മൊഡേര്‍ണ വാക്‌സിന്റെ പരിഷ്‌കരിച്ച രൂപത്തിന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

ഒരു ബൂസ്റ്റര്‍ പോലെ ഈ വാക്‌സിന്‍ ഉപയോഗിക്കാനാവുമെന്ന് പൂനെവാല പറഞ്ഞു.

ഒമിക്രോണിനെ ലക്ഷ്യമിട്ട് ഒരു വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും അടിയന്തരമായുംവേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വകഭേദം ആശുപത്രിവാസം അധികം വേണ്ടിവരില്ലെങ്കിലും അപകടകാരിയാണ്. എപ്പോള്‍ കിട്ടിയാലും ഒരു ബൂസ്റ്റര്‍ എന്ന നിലയില്‍ ഇതുപയോഗിക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

നോവാവാക്‌സിന്റെ പരീക്ഷണങ്ങള്‍ നിലവില്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. നവംബര്‍-ഡിസംബര്‍ മാസത്തോടെ യുഎസ് ഡ്രഗ് ഏജന്‍സിയെ കമ്പനി സമീപിക്കാനിരിക്കയാണ്.

Next Story

RELATED STORIES

Share it