- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെര്‍വര്‍ തകരാറ്; ജനുവരി 18വരെ റേഷന്‍ വിതരണത്തിന് പ്രത്യേക സമയക്രമം

തിരുവനന്തപുരം; സെര്‍വറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്ത് ചിലയിടത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 18 വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചു.
സെര്‍വറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണു സാങ്കേതിക പ്രശ്‌നമുണ്ടായിരിക്കുന്നത്. ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതു മുന്‍നിര്‍ത്തി 18 വരെ രാവിലെ ഏഴു ജില്ലകള്‍, വൈകിട്ട് ഏഴു ജില്ലകള്‍ എന്ന നിലയ്ക്കാകും റേഷന്‍ വിതരണം ചെയ്യുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ റേഷന്‍ സാധനങ്ങള്‍ വാങ്ങാം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെ റേഷന്‍ കടകളില്‍നിന്നു സാധനങ്ങള്‍ ലഭിക്കും.
ഇപോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞാണ് റേഷന്‍ വിതരണം നടക്കുന്നത്. ഈ സംവിധാനത്തിലാണ് തകരാറ് വന്നിരിക്കുന്നത്.
RELATED STORIES
തമിഴ്നാട്ടിലെ അണക്കെട്ടില് മലയാളി യുവാവ് മുങ്ങിമരിച്ചു
18 April 2025 4:23 PM GMTഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
18 April 2025 4:19 PM GMTമുഹമ്മദ് അന്സാരി അനുസ്മരണ സംഗമവും ഫലസ്തീന് ഐക്യദാര്ഢ്യ സദസ്സും ...
18 April 2025 3:30 PM GMTവഖ്ഫ് ഭൂമി കൈയ്യേറാനുള്ള സര് സയ്യിദ് കോളജിന്റെ ശ്രമം; ലീഗ് സംസ്ഥാന...
18 April 2025 2:28 PM GMTനിലമ്പൂരില് യുഡിഎഫ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ...
18 April 2025 2:13 PM GMT'നാളെ പത്തുമണിക്ക് ഹാജരാകണം'; ഷൈന് ടോം ചാക്കോയ്ക്ക് നോട്ടിസ്
18 April 2025 12:57 PM GMT