Latest News

രാജ്യത്ത് അനുമതി കാത്ത് നില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍

രാജ്യത്ത് അനുമതി കാത്ത് നില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്ക്കു പിന്നാലെ അനുമതിക്കായി കാത്തുനില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍. ഡ്രഗ് കണ്‍ട്രോളറുടെയും വിദഗ്ധ സമിതിയുടെയും അനുമതി തേടുന്നവയില്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഉള്‍പ്പെടുന്നു.

അമേരിക്കന്‍ കമ്പനിയാ ആസ്ട്രസെനെക്കയുടെയും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെയും സഹായത്തോടെ സിറം ഇന്‍സ്റ്റിറ്റൂട്ടാണ് കൊവിഷീല്‍ഡ് നിര്‍മിച്ചത്. ഭാരത് ബയോടെക്കിന്റെയും ഐസിഎംആറിന്റെയും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹായത്തോടെയാണ് കൊവാക്‌സിന്‍ നിര്‍മിച്ചത്.

ഡിഎന്‍എ പ്ലാറ്റ്‌ഫോമില്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച സൈകൊവ്-ഡി സിഡസ് കാഡിലയുടെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സ്പുട്‌നിക് ഫൈവ് റഷ്യയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് വികസിപ്പിച്ചെടുത്തത്. ഡോ. റെഡ്ഡി ലാബ് അതിന്റെ ഒന്നും രണ്ടും വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി. തങ്ങളുടെ സ്പുട്‌നിക്ക്-,5 91.4 ശതമാനം ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു.

സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എന്‍വിഎക്‌സ്-കൊവി 2373ന്റെ മൂന്നാം ഘട്ട വാക്‌സിന്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

ബയോളജിക്കല്‍ ഇ ലിമിറ്റഡ് വാക്‌സിന്‍ ബയൊരു കോളജ് ഓഫ് മെഡിസിനും ഹൂസ്റ്റണിലെ യുഎസ് കമ്പനിയായ ഡൗനവാക്‌സ് ടെക്‌നോളജീസ് കോര്‍പറേഷനും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്. ഇതിന്റെ വാക്‌സിന്‍ പരിശോധന ഏപ്രിലില്‍ തുടങ്ങും.

എച്ച്ജിസിഒ19 എംആര്‍എന്‍എ വാക്‌സിന്‍ പൂനെയിലെ ജെന്നോവെ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. ഇതിന് ബയോടെക്‌നോളജി വകുപ്പിന്റെയും സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും പിന്തുണയുണ്ട്. ഈ വാക്‌സിന്‍ ആദ്യ ഘട്ട പരിശോധന ജനുവരിയില്‍ തുടങ്ങും.

ഭാരത് ബയോടെക്കിന്റെ രണ്ടാം വാക്‌സിനും സജീവമായി രംഗത്തുണ്ട്. അമേരിക്കയിലെ തോമസ് ജഫേര്‍സണ്‍ സര്‍വകലാശാലയാണ് ഇതിനു പിന്നില്‍.

അരബിന്തൊ ഫാര്‍മ വാക്‌സിന്‍ നിര്‍മിക്കുന്നത് അരബിന്തൊ ഫാര്‍മ ലിമിറ്റഡാണ്. യുഎസ്സിന്റെ ഔരോ വാക്‌സിനാണ് ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.

Next Story

RELATED STORIES

Share it