Latest News

വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം;ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിക്കെതിരേ പോക്‌സോ കേസ്

ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്

വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം;ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിക്കെതിരേ പോക്‌സോ കേസ്
X

തൊടുപുഴ:എന്‍എസ്എസ് ക്യാംപിനെത്തിയ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്.ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിയാണ് ഹരി.

പെണ്‍കുട്ടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയെന്നും ഈ സംഭവം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നുമാണ് പരാതി.പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it