Latest News

ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതെന്നും എസ്എഫ്‌ഐ

മന്ത്രി നിലപാട് തിരുത്തണമെന്നും എസ്എഫ്‌ഐ

ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതെന്നും എസ്എഫ്‌ഐ
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ഥികളുടെ അവകാശമാണ് ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത മന്ത്രിയുടെ വാക്കുകള്‍ പ്രതിഷേധാര്‍ഹമാണെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ.കെഎം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരം പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it