Latest News

ശബരിമല തീർഥാടകർക്കായി തിരുവില്വാമല - പമ്പ കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു

ശബരിമല തീർഥാടകർക്കായി    തിരുവില്വാമല - പമ്പ    കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു
X

തൃശൂർ: ചേലക്കര നിയോജകമണ്ഡലത്തിലെയും തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രത്യേക ആവശ്യപ്രകാരം ആരംഭിച്ച തിരുവില്വാമല - പമ്പ കെഎസ്ആർടിസി സ്പെഷ്യൽ ബസ്സിന്റെ ആദ്യ യാത്ര പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു.

ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.ഉദയൻ, ശ്രീ വില്വാദ്രിനാഥ ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് എ ബി ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ പി ഉമാശങ്കർ,തിരുവില്വാല ദേവസ്വം ഓഫീസർ മനോജ് കെ നായർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it