Latest News

കാരുണ്യവുമായി ഷാജി; മാരക രോഗം ബാധിച്ച മൂന്നു കുട്ടികള്‍ക്ക് 1.12 കോടി നല്‍കും

നിലമ്പൂര്‍ സ്വദേശിയായ ഷാജി മഠത്തില്‍. ദുബൈയിലെ 'അബ്രെകൊ ഗ്രൂപ്പ് ഓഫ് കമ്പനി' സ്ഥാപകനും സിഇഒയുമാണ്.

കാരുണ്യവുമായി ഷാജി; മാരക രോഗം ബാധിച്ച മൂന്നു കുട്ടികള്‍ക്ക് 1.12 കോടി നല്‍കും
X

മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയെന്ന അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലുള്ള ഒന്നര വയസുകാരന്‍ മുഹമ്മദിന് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറായ നിലമ്പൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയുമായ മഠത്തില്‍ ഷാജിയുടെ സഹായം മറ്റു മൂന്നു കുട്ടികള്‍ക്ക്. മുഹമ്മദിന് ഒരു കോടി രൂപ സംഭാവന നല്‍കുവാന്‍ ഷാജി തീരുമാനിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതിനാല്‍ മാട്ടൂലിലെ മുഹമ്മദ് സഹായ നിധിയുടെ എക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇതിനായി സമാഹരിച്ച തുക സമാനരോഗം ബാധിച്ച് മറ്റു മൂന്നു കുട്ടികളുടെ ചികിത്സക്കായി നല്‍കുന്നത്.


ഷാജിയുടെ ഉടമസ്ഥതയിലുള്ള 'അബ്രെകൊ ഗ്രൂപ്പ് ഓഫ് കമ്പനി' മുഹമ്മദിന് നല്‍കുവാന്‍ തീരുമാനിച്ച തുകയോടൊപ്പം 12ലക്ഷം രൂപ കൂടി ചേര്‍ത്ത് ഒരു കോടി 12ലക്ഷം രൂപയാണ് ഇതേ രോഗം ബാധിച്ച മറ്റു മൂന്ന് കുട്ടികള്‍ക്ക് വീതിച്ചു നല്‍കുക. നിലമ്പൂര്‍ സ്വദേശിയായ ഷാജി മഠത്തില്‍ ദുബൈയിലെ 'അബ്രെകൊ ഗ്രൂപ്പ് ഓഫ് കമ്പനി' സ്ഥാപകനും സിഇഒയുമാണ്. കണ്ടയ്‌നര്‍ ഷിപ്പിംഗ് മേഖലയിലും കറന്‍സി എക്‌സ്‌ചേഞ്ച് വിപണിയിലും വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ സാരഥിയായ ഷാജി ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ്.




Next Story

RELATED STORIES

Share it